കോട്ടയം: സിനിമാ-ടെലിവിഷന്‍-ഡ്രാമാ സെല്ലിന്റെ കോട്ടയം ജില്ലാ ഘടകം ആദ്യ യോഗം കോട്ടയം ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ അധ്യഷതയില്‍ ചേര്‍ന്നു. സെല്‍ സംസ്ഥാന കണ്‍വീനര്‍ ഗോപന് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര-ടെലിവിഷന്‍-ഡ്രാമാ രംഗങ്ങളില്‍ വ്യത്യസ്ത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ സംസ്കാരിക കൂട്ടായ്മയാണ് സെല്ലിലൂടെ പാര്‍ട്ടി വിഭാവനം ചെയ്തിരിക്കുന്നത്.
ദേശീയാടിസ്ഥാനത്തില്‍ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്ക്കുവേണ്ടി നിരവധി ക്ഷേമപരിപാടികള്‍ക്ക് സെല്‍ തുടക്കം കുറിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമനിധിയായ കണ്ണകര് കാര്‍ഡിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സെല്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഒരു റീജ്യണല്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ചു. ചലച്ചിത്ര-ടെലിവിഷന്‍ മേഖലകളില്‍ പുതിയ കലാകാരന്മാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതും വേദിയൊരുക്കുന്ന സെല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സമാനചിന്താഗതിക്കാരായ മുഴുവന്‍ കലാകാരന്മാരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന കണ്‍വീനര്‍ ഗോപന് ചെന്നിത്തല പറഞ്ഞു.
കോട്ടയം ജില്ലയില്‍ ചലച്ചിത്ര ടെലിവിഷന്‍ ഡ്രാമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. കോട്ടയം ജില്ലാ ഘടകത്തിന്റെ വിപുലമായ യോഗം നവംബര്‍ 7 ന് നാല് മണിക്ക് ജില്ലാ ഓഫീസില്‍ ചേരും. ബിജെപി സംസ്ഥാന സെക്രട്ടറി നാരായണന് നമ്പൂതിരി, ജില്ലാ സെക്രട്ടറി സന്തോഷ്കുമാര്‍, സെല്‍ കണ്‍വീനര്‍ അഭിലാഷ്.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: