കൊച്ചി: എംജി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറെ പുറത്താക്കിക്കൊണ്ടുള്ള നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി വാദം കേട്ടു. ജസ്റ്റിസ് ആന്റണി ഡൊമനിക്, ജസ്റ്റിസ് അനില്‍ നരേന്ദ്രന് എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സര്‍വ്വകലാശാലാ ചട്ട പ്രകാരം നിയമ വിരുദ്ധമായാണ് വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ പുറത്താക്കിയതെന്നാരോപിച്ചാണ് എ. വി. ജോര്‍ജ് കേസ് ഫയല്‍ ചെയ്തത്. തനിക്കെതിരെ അഡീഷണല്‍ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിന് സാധുതയില്ലെന്നും ജോര്‍ജ് കോടതിയില്‍ അറിയിച്ചു. കേസ് തുടര്വിചാരണക്ക് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: