കൊച്ചി: ടൈറ്റാനിയം കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് രണ്ടു മാസത്തേക്കു കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാമെന്ന് വിജിലന്‍സ് കോടതി മുമ്പ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ടി. ബാലകൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ നീട്ടിക്കൊണ്ട് ജസ്റ്റിസ് കെ. രാമകൃഷ്ണന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: