തിരുവനന്തപുരം: ഹൈടെക് സാങ്കേതിക വിദ്യയിലുള്ള ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീന് ഭാരതത്തിലാദ്യമായി നടപ്പാക്കി കെഎസ്ആര്‍ടിസി. മുന്‍കൂര്‍ പണമടച്ച് സ്വന്തമാക്കിയ യാത്രാകാര്‍ഡ് ഈ ഇടിഎം മെഷീനില്‍ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. കൈയില്‍ വച്ച് ഉപയോഗിക്കാവുന്ന ഇടിഎം മെഷീനില്‍ ജിപിആര്‍എസ്, ആര്‍എഫ്-ഐഡി തുടങ്ങി ആധുനിക സാങ്കേതിക വിദ്യകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജനങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ മുന്‍കൂര്‍ പണമടച്ച് യാത്രാകാര്‍ഡ് സ്വന്തമാക്കാം. ഈ കാര്‍ഡ് യാത്രാവേളയില്‍ കണ്ടക്ടറെ കാണിച്ചാല്‍ ടിക്കറ്റിന് ആവശ്യമായ തുക ഇടിഎം മെഷീന് ഉപയോഗിച്ച് കാര്‍ഡില്‍ നിന്ന് ഇടാക്കും. കാര്‍ഡില്‍ ബാക്കിയുള്ള തുകയും രേഖപ്പെടുത്തി ടിക്കറ്റ് പ്രിന്റ് ചെയ്ത് എടുക്കാം. കൈയില്‍ പണം കരുതാതെ യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. സിറ്റി സര്‍വീസുകള്‍ ഉള്‍പ്പെടെ ഈ യാത്രാ പാസ് ഉപയോഗിക്കാം. വരുന്ന ഡിസംബര്‍ മുതലാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: