കൊച്ചി: സംസ്ഥാനത്ത് പാചക വാതകവിലയില്‍ വര്‍ധനവ്. സബ്സിഡി ഉള്ളതും ഇല്ലാത്തതുമായ സിലിണ്ടറുകള്‍ക്ക് മൂന്നര രൂപയാണ് വര്‍ധിപ്പിച്ചത്. വിതരണക്കാര്‍ക്കുള്ള കമ്മീഷന് വര്‍ധിപ്പിച്ചതിനാലാണ് പാചക വാതക വില കൂട്ടാന്‍ കാരണം.
പുതിയ വില സംബന്ധിച്ച നിര്‍ദേശം കമ്മീഷന് വിതരണക്കാരെ അറിയിച്ചു. വിതരണക്കാരുടെ കമ്മീഷന് പാചകവാതക കമ്പനികള്‍ വര്‍ഷത്തിലൊരിക്കല്‍ വര്‍ധിപ്പിക്കാറുണ്ട്. ഇതുപ്രകാരമാണ് വിതരണക്കാരുടെ കമ്മീഷന് മൂന്നര രൂപ വര്‍ധിപ്പിച്ചത്.
നേരത്തെ വിതരണക്കാര്‍ക്ക് സിലിണ്ടര്‍ ഒന്നിന് 40 രൂപയായിരുന്നു കമ്മീഷന്. ഇപ്പോള്‍ ഇത് 43.50 രൂപയായി വര്‍ധിപ്പിച്ചു. പുതിയ വില പ്രകാരം കൊച്ചിയില്‍ സബ്സിഡി സിലിണ്ടറിന്റെ വില 443.50 (400.00) രൂപയും സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 803.50 (800.00) രൂപയുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: