കൊച്ചി : എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് വിമാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. എയര്‍ ഇന്ത്യയുടെ ദല്‍ഹി ആസ്ഥാനത്താണ് ഭീഷണി സന്ദേശം എത്തിയത്.
കൊച്ചി, അഹമ്മദാബാദ്, മുംബൈ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്കാണ് ഭീഷണി. സ്ഥിതി വിലയിരുത്തുന്നതിനായി നെടുമ്പാശേരിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുകയാണ്. ഇതിനു ശേഷം സുരക്ഷാ നടപടികള്‍ വേണ്ടി വരുമോ എന്ന് തീരുമാനിക്കും. ഭീഷണിയുണ്ടായെങ്കിലും ഷെഡ്യൂളുകളൊന്നും വെട്ടിച്ചുരുക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.
കഴിഞ്ഞ ജൂലൈ 27നും നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബു ഭീഷണി സന്ദേശം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: