ഹോം » പൊതുവാര്‍ത്ത » 

വാളകം സംഭവം: പ്രധാന സാക്ഷിയെ ചോദ്യം ചെയ്തു

October 9, 2011

തിരുവനന്തപുരം: വാളകത്ത്‌ മര്‍ദ്ദനത്തിരയായി റോഡരുകില്‍ കിടന്ന അധ്യാപകന്‍ ആര്‍. കൃഷ്ണകുമാറിനെ ആദ്യം കണ്ട പ്രധാനസാക്ഷിയെ പൊലീസ്‌ ചോദ്യം ചെയ്‌തു. സുവിശേഷപ്രവര്‍ത്തകനായ ഇയാളിപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്‌.

പുനലൂരില്‍ നിന്ന്‌ നിലമേലേക്ക്‌ വരുമ്പോള്‍ റോഡരുകില്‍ രണ്ട്‌ ചെരിപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഗുരുതരമായി പരിക്കേറ്റ്‌ കൃഷ്‌ണകുമാര്‍ റോഡില്‍ കിടക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതെന്ന്‌ ഇയാള്‍ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഉടന്‍ തന്നെ സമീപത്ത്‌ ഉണ്ടായിരുന്ന ഹൈവേപൊലീസിനെ വിവരം അറിയിച്ചുവെന്നും ഇയാള്‍ പറഞ്ഞു.

പിറ്റേന്ന് പ്രശ്നം സങ്കീര്‍ണമായപ്പോഴാണ് രംഗത്തുവരാന്‍ മടിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി.

Related News from Archive
Editor's Pick