ആലപ്പുഴ: എസ്എന്‍ഡിപി എല്ലാ വിഭാഗക്കാരുമുള്ള സംഘടനയാണെന്നും സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കണിച്ചുകുളങ്ങരയില്‍ നടന്ന എസ്എന്‍ഡിപിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് വെള്ളാപ്പള്ളി സിപിഐഎമ്മിനെ വിമര്‍ശിച്ചത്.
തങ്ങളെ വിമര്‍ശിക്കാനുള്ള ആദര്‍ശം സിപിഎമ്മിനില്ല. എസ്എന്‍ഡിപി വേദിയില്‍ ബിജെപി നേതാക്കള്‍ പങ്കെടുക്കരുതെന്ന് പറയാനുള്ള ആദര്‍ശം സിപിഎമ്മിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നതിന് എസ്എന്‍ഡിപിയല്ല കാരണമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാട് വൈകി വന്ന വിവേകമാണെന്ന് വെള്ളാപ്പള്ളി നടേശന് പരിഹസിച്ചു. പറയേണ്ട സമയത്ത് പിണറായി വിജയന് ഇതു പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: