സൂര്യഭഗവാന്റെ മൂന്നുമക്കളാണ് യമന്‍, യമി(യമുന), ശനി എന്നിവര്‍. യമന്‍ തന്റെ സഹോദരിയോട് ഏറെ സ്നേഹമാണ്. യമുനയുടെ വിവാഹത്തിനുശേഷം സഹോദരിയെ പിരിഞ്ഞിരിക്കുന്നത് യമന്‍ ദുഃഖദായകമായി തീര്‍ന്നു.
ആ ദുഃഖം ഇല്ലാതാക്കുവാന്‍, കാര്‍ത്തിക (തുലാം) മാസത്തിലെ ശുക്ലപക്ഷ ദ്വിതീയ തിഥിയന്ന് യമന്‍ സഹോദരി യമുനക്ക് ഇഷ്ടമുള്ള എല്ലാം നല്‍കുകയും ചെയ്യും. പിറ്റേന്ന് യമുന സ്വഗൃഹത്തില്‍ പോയിക്കഴിഞ്ഞാല്‍, അടുത്ത കാര്‍ത്തിക ശുക്ലപക്ഷ ദ്വിതീയക്കായി യമന്‍ കാത്തിരിക്കും.
ആശ്വിനമായ (കന്നി- തുലാം) കൃഷ്ണപക്ഷാവസാനം ആഘോഷിക്കുന്ന ദീപാവലിക്കുശേഷമാണ് കാര്‍ത്തികമാസ യമദ്വിതീയ ആഗതമാകുക. ഭാരതത്തിലെ ചില ഹിന്ദുസമൂഹം ഇന്നും വേറൊരു രീതിയില്‍ യമദ്വിതീയ ആചരിക്കുന്നുണ്ട്. നവവധുവായ സഹോദരിയെയും, അളിയനെയും വിവാഹത്തിനുശേഷം വരുന്ന ആദ്യ ദീപാവലിയാഘോഷിക്കുവാന് സഹോദരന് ക്ഷണിച്ച് സ്വഗൃഹത്തില്‍ കൊണ്ടുവന്ന് അവര്‍ക്ക് ഇഷ്ടഭോജ്യവും സമ്മാനങ്ങളും നല്കി. പിറ്റേന്ന് യാത്രയാക്കുന്നു.
പിന്നെവരുന്ന ഓരോ ദീപാവലിയാഘോഷവും സഹോദരി ഭര്ത്ത്യഗൃഹത്തില്തന്നെയാണ് നടത്തുക. ഇക്കാരണത്താല്‍ ദീപാവലിക്കുശേഷമെത്തുന്ന ശുക്ലപക്ഷ ദ്വിതീയ തിഥിദിനത്തില് സഹോദരന് വീട്ടില്‍ ക്ഷണിക്കുകയും അവര്‍ക്ക് സന്തോഷമേകുന്ന വസ്തുക്കള്‍ നല്‍കുകയും ചെയ്യുന്നു. യമന്‍ യമിയെ കാര്‍ത്തിക ദ്വിതിയ ദിനത്തില്‍ സല്‍ക്കരിക്കുന്ന സല്ക്കര്മ്മത്തിന്റെ ആവര്‍ത്തനമാണിത്. ഈ ചടങ്ങിന് ‘അഡ് ദീവാളി’യെന്നാണ് ‘ അഡ്’ എന്നാല്‍ ‘അര്ദ്ധ്’ (പകുതി)യെന്നാണര്ത്ഥം. യമദ്വിതീയയുടെ മഹത്വം അങ്ങനെ ഇന്നും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: