പാലക്കാട്: വിനോദസഞ്ചാരികളെ വലച്ച് മലമ്പുഴയില്‍ ഉദ്യോഗസ്ഥരുടെ മിന്നല്‍ പണിമുടക്ക്. മലമ്പുഴ പാര്‍ക്കില്‍ വിജിലന്‍സ് പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ച് രാവിലെ 10 മണിയോടെയാണ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്.
ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചതോടെ മലമ്പുഴ കാണാനെത്തിയ വിനോദ സഞ്ചാരികള്‍ പലരും മടങ്ങി . സ്കൂളുകളില്‍ നിന്നും മറ്റുമെത്തിയ സംഘങ്ങളെ പ്രദേശവാസികള്‍ ടിക്കറ്റ് കൂടാതെ ഉദ്യാനത്തിലേക്ക് കടത്തി വിട്ടു.ടിക്കറ്റ് കൂടാതെ ഉള്ളില്‍ കടത്തിയതിനെ തുടര്‍ന്ന് നാട്ടുകാരും ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം ഉണ്ടായി.
ഉദ്യാനത്തിലും ജലസേചന വകുപ്പിന്റെ മൂന്ന് ഓഫീസുകളിലുമായി വിജിലന്‍സും സ്പെഷ്യല്‍സ്ക്വാഡും രാവിലെയാണ് പരിശോധന നടത്തിയത്. ടിക്കറ്റ് വിതരണത്തിലും വാഹന പാര്‍ക്കിംഗ് ഫീസ് പിരിയ്ക്കുന്നതിലും വന്‍ ക്രമക്കേട് നടക്കുന്നതായും സ്ക്വാഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് മലമ്പുഴയില്‍ പരിശോധനകള്‍ കര്‍ശനമാക്കിയത്. ജലസേചന വിഭാഗം ചീഫ് എന്‍ജിനീയറുടെ പ്രത്യേക സ്ക്വാഡ് രണ്ടു ദിവസമായി നടത്തിവരുന്ന പരിശോധനകളിലാണു ജീവനക്കാര്‍ക്കു പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: