ഹോം » ഭാരതം » 

അനുഷ്ക ശര്‍മയെ വിട്ടയച്ചു

June 28, 2011

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയ ബോളിവുഡ് താരം അനുഷ്ക ശര്‍മയെ ചോദ്യംചെയ്യലിനു ശേഷം വിട്ടയച്ചു. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷം അര്‍ദ്ധ രാത്രിയോടെയാണു വിട്ടയച്ചത്.

വിലപിടിപ്പുള്ള ആഭരണങ്ങള്‍ സംബന്ധിച്ചു വെളിപ്പെടുത്താതെ ഗ്രീന്‍ ചാനലിലൂടെ പുറത്തു കടക്കാന്‍ ശ്രമിക്കവെയാണ് അനുഷ്ക പിടിയിലായത്. ടൊറന്‍റോയില്‍ നടന്ന ഐ.ഐ.എഫ്.എ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇവര്‍.

പരിശോധനയില്‍ 40 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ കണ്ടെത്തി. ഇന്ത്യയില്‍ നിന്നു യാത്രതിരിക്കുമ്പോള്‍ ആഭരണങ്ങള്‍ കെവശമുണ്ടായിരുന്നെന്ന് അനുഷ്ക മൊഴി നല്‍കി.

അവാര്‍ഡ് ദാന ചടങ്ങില്‍ ലഭിച്ച ആഭരണങ്ങളുടെ ബില്ലുകള്‍ പരിശോധനയ്ക്കായി കസ്റ്റംസ് അധികൃതര്‍ക്കു കൈമാറി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick