ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക്‌ ഇടപ്പള്ളിയില്‍ സ്റ്റോപ്പ്‌ അനുവദിക്കണം

October 9, 2011

കൊച്ചി: അമൃത ആശുപത്രി സ്ഥിതിചെയ്യുന്ന ഇടപ്പള്ളി- പോണേക്കര പ്രദേശത്തുകാരുടെയും വിവിധ സ്ഥലങ്ങളില്‍ നിന്നും അമൃത ആശുപത്രിയില്‍ വന്നുപോകുന്ന രോഗികളുടെയും യാത്രാദുരിതത്തിന്‌ പരിഹാരമുണ്ടാകാന്‍ തിരുവനന്തപുരം- ഗുരുവായൂര്‍, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക്‌ ഇടപ്പള്ളിയില്‍ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന്‌ കേരള പ്രതികരണവേദി സംസ്ഥാന പ്രസിഡന്റ്‌ ഫ്രാന്‍സിസ്‌ പെരുമന ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച്‌ വിശദമായ കത്ത്‌ റയില്‍വേ മന്ത്രാലയത്തിന്‌ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അമൃത ആശുപത്രിയില്‍ ദിവസവും നൂറുകണക്കിനാളുകളാണ്‌ എത്തുന്നത്‌. പൊതുവേ യാത്രാസൗകര്യം കുറവുള്ള പോണേക്കരയിലാണ്‌ ഈ പ്രശസ്തമായ ആശുപത്രി സ്ഥിതിചെയ്യുന്നത്‌. ആശുപത്രിക്കടുത്തുതന്നെയാണ്‌ ഇടപ്പള്ളി റെയില്‍വേസ്റ്റേഷന്‍. അതുകൊണ്ട്‌ കൂടുതല്‍ ട്രെയിനുകള്‍ക്ക്‌ ഇടപ്പള്ളിയില്‍ സ്റ്റോപ്പ്‌ അനുവദിച്ചാല്‍ ദൂരസ്ഥലങ്ങളില്‍നിന്നും വരുന്നവര്‍ക്ക്‌ സഹായകമാകും.
തിരുവനന്തപുരത്തുനിന്നും ഗുരുവായൂര്‍ക്ക്‌ പോകുന്ന ഇന്റര്‍സിറ്റി ഉദ്ദേശം രാത്രി 10 മണിയോടുകൂടി ഇടപ്പള്ളിയില്‍ എത്തും. തിരിച്ച്‌ വെളുപ്പിന്‌ ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന ഇന്റര്‍സിറ്റി രാവിലെ 5 മണിക്കു മുമ്പായി ഇടപ്പള്ളിയില്‍ എത്തും. അതുപൊലെ വൈകിട്ട്‌ എറണാകുളത്ത്‌ നിന്നും ചിലദിവസം ആലപ്പുഴയില്‍ നിന്നും പുറപ്പെടുന്ന എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി തിരിച്ച്‌ രാവിലെ കണ്ണൂരില്‍നിന്നും എറണാകുളത്തേക്കു വരുന്നു. ഈ ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക്‌ ഇടപ്പള്ളിയില്‍ സ്റ്റോപ്പ്‌ അനുവദിച്ചാല്‍ വരുന്നതുമായ സാധാരണക്കാരായ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഈ പ്രദേശത്തുകാര്‍ക്കും എറെ പ്രയോജനം ചെയ്യുമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick