ഹോം » ലോകം » 

അഫ്‌ഗാനിനിലെ കേന്ദ്ര ബാങ്ക്‌ ഗവര്‍ണര്‍ രാജിവച്ചു

June 28, 2011

കാബൂള്‍: അഫ്ഗാന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ രാജിവച്ചു. അഴിമതിയന്വേഷണത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ അബ്ദുല്‍ കദീര്‍ ഫിത്രത്ത് രാജിവച്ചത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പണമിടപാടുകാരനാണ് ഫിത്രത്ത്.

ഫിത്ത്‌റാത്തിനെതിരെ ലോണ്‍ കൊടുത്തതുമായി ബന്‌ധപ്പെട്ട്‌ അഴിമതി നടത്തിയെന്ന കേസ്‌ നിലവിലുണ്ട്‌. അഴിമതിക്കെതിരേ നടപടികള്‍ എടുത്തതിനെത്തുടര്‍ന്നു തന്റെ ജീവന്‍ അപകടത്തിലാണെന്ന് ഫിത്ത്‌റത്ത് പറഞ്ഞു. സ്വകാര്യ ഉടമസ്ഥതയിലുള്ള കാബൂള്‍ ബാങ്കിലെ അഴിമതികള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടിയെടുത്ത തന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഫിത്രത്തിന്റെ ആരോപണങ്ങള്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി നിഷേധിച്ചു. കാബൂള്‍ ബാങ്കില്‍ അഴിമതി നടത്തിയതിനാണ് ഫിത്രത്തിനെതിരേ അന്വേഷണം നടക്കുന്നതെന്ന് പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. അതേസമയം ഫിത്ത്‌റത്ത്‌ ഇതുവരെ രാജികത്ത്‌ നല്‍കിയിട്ടില്ലെന്നും അഫ്‌ഗാന്‍ അറ്റോര്‍ണി ജനറല്‍ ഓഫീസിലേക്ക്‌ ഒരു റിപ്പോര്‍ട്ട്‌ നല്‍കുകായാണ്‌ ചെയ്‌തതെന്നും അദ്ദേഹത്തിന്റെ വക്താവ് വഹീദ്‌ ഒമര്‍ അറിയിച്ചു.

ഫിത്രത്ത് രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ അദ്ദേഹം അമേരിക്കയിലുള്ള വസതിയിലാണെന്നാണ് സൂചന.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick