ഹോം » പ്രാദേശികം » കോട്ടയം » 

രാജ്യം അഴിമതിയുടെ പിടിയില്‍ : സ്വാമി ഗരുഡധ്വജാനന്ദ

October 9, 2011

ചങ്ങനാശേരി: മദ്യപാനത്തിണ്റ്റെയും ഗുണ്ടാസംഘങ്ങളുടെയും അഴിമതിയുടെയും പിടിയിലമര്‍ന്നിരിക്കുകയാണ്‌ രാജ്യമെന്ന്‌ വാഴൂറ്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി ഗരുഡധ്വജാനന്ദ. വിജയദശമി മഹോത്സവത്തോടനുബന്ധിച്ച്‌ രാഷ്ട്രീയ സ്വയംസേവക സംഘം ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. അര്‍പ്പണശുദ്ധിയും ദേശസ്നേഹവുമാണ്‌ രാഷ്ട്രീയ സ്വയംസേവസ സംഘത്തിണ്റ്റെ ലക്ഷ്യമെന്നും അഴിമതിരഹിതരായിട്ടുള്ള സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ സംഘത്തിനുമാത്രമേ കഴിയൂവെന്നും സ്വാമി പറഞ്ഞു. പ്രൊഫ.എം.എന്‍.രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആത്യന്തിക ധര്‍മ്മത്തിണ്റ്റെ വിജയമാണ്‌ വിജയദശമി സന്ദേശമെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ കേരളാ പ്രാന്തീയ പ്രചാര്‍ പ്രമുഖ്‌ എം.ജി.എം.ഗണേശ്‌ പറഞ്ഞു. കഴിഞ്ഞ ൮൫ വര്‍ഷത്തെ രാഷ്ട്രീയ സ്വയംസേവക സംഘത്തിണ്റ്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ രാജ്യത്തിണ്റ്റെ എല്ലാപ്രശ്നങ്ങളും പരിഹരിക്കുന്നതരത്തില്‍ വളരാന്‍ കളഴിയുമെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക്‌ സംഘചാലക്‌ വി.സദാശിവന്‍ വേദി പങ്കിട്ടു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick