ന്യൂദല്‍ഹി: രജിസ്ട്രേഷന് നിയമ ഭേദഗതിക്കുള്ള രജിസ്ട്രേഷന്(ഭേദഗതി) ബില്‍ 2013 -ല്‍ ജനങ്ങക്ക് അഭിപ്രായം അറിയിക്കാം. ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ ഗ്രാമവികസനവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിഗണനയ്ക്കയച്ചിരുന്നു.
ഇതിലേക്കുള്ള നിവേദനം ഡബിള്‍ സ്പേസില്‍ ടൈപ്പ് ചെയ്ത പത്രികയുടെ രണ്ട് പകര്‍പ്പുകള്‍ (ഇംഗ്ലീഷിലോ ഹിന്ദിയിലോ) ഡപ്യൂട്ടി സെക്രട്ടറി, ലോക്സഭ സെക്രട്ടറിയേറ്റ്, റൂം നമ്പര്‍ ജി-141, ഗ്രൗണ്ട് ഫ്ലോര്‍, പാര്‍ലമെന്ററി ലൈബ്രറി ബില്‍ഡിങ്, ന്യൂദല്‍ഹി 110001 എന്ന വിലാസത്തിലോ രീാ.ൃൗൃമഹ@മെിമെറ.ിശര.ശി എന്ന ഇമെയില്‍ വിലാസത്തിലോ 30 ദിവസത്തിനകം അയക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: