കോട്ടയം: എംസി റോഡില്‍ പുരോഗമിക്കുന്ന ഓട നിര്‍മാണം അപകടഭീഷണിയും ഉയര്‍ത്തുന്നു. സാറ്റാര്‍ ജംഗ്ഷന് മുതല്‍ പുളിമൂട് വരെയുള്ള ഭാഗങ്ങളിലാണ് ഓട നിര്‍മാണം നടക്കുന്നത്. ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത ഭാഗങ്ങളില്‍ കാലപ്പഴക്കമുള്ള കെട്ടിട ഭാഗങ്ങളുടെ കല്‍ക്കെട്ടുകള്‍ ഇളകി മാറിയ നിലയിലാണ്. പുളിമൂട് ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പഴയ കെട്ടിടത്തിന്റെ അടിഭാഗം ഇളകിയതിനെ തുടര്‍ന്ന് അപകടഭീഷണിയിലാണ്. ജെബിസി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ നിരവധി കുടിവെള്ള കണക്ഷനുകളുടെ പൈപ്പുകളും തകര്‍ന്നു. ഓടകള്‍ക്കായി റോഡുകള്‍ കുഴിച്ചതോടെ ഇതുവഴിയുള്ള കാല്‍നട യാത്രയും ദുഷ്കരമായി. റോഡുകളില്‍ ഓട നിര്‍മാണം നടക്കുന്ന സമയങ്ങളില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്പ്പെടുത്തിന്നില്ലെന്ന ആക്ഷേപവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: