കുമരകം: കുമരകത്ത് സിപിഎം അക്രമരാഷ്ട്രീയം തുടരുന്നു. കുമരകം കോതറ ഭാഗത്തുനിന്നും സിപിഎം വിട്ട് ബിജെപി ആര്‍എസ്എസ് സംഘടനയിലേക്ക് പ്രവര്‍ത്തകര്‍ ചേര്‍ന്നതിന്റെ പ്രതികാരമായാണ് ഈ നടപടി. കോതറ ഭാഗത്തുളള വള്ളപ്പുരക്കല്‍ മാധവനെ (20) കുമരകം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ളേച്ചിറയില് അര്ജുന് സി. പവനനാണ് തന്നെ മര്‍ദ്ദിച്ചതെന്നും സംഭവം നടക്കുമ്പോള്‍ മുന്‍ കേസുകളില്‍ റിമാന്‍ഡില്‍ ആയിരുന്ന പഞ്ചായത്ത് മെമ്പര്‍മാരായ ഷാലു, അശോകന് എന്നിവരുടെയും പാര്‍ട്ടിയുടെ സ്ഥിരം ഗുണ്ടയായ മിഥുന് എന്ന അമ്പിളിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംഭവം നടന്നതെന്നും മാധവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: