ന്യൂദല്‍ഹി: കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പ്രത്യേക അന്വേഷണ സംഘത്തിന് വിവരം കൈമാറണമെന്ന് പൊതുജനങ്ങളോട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം.
അന്വേഷണ സംഘത്തിന്റെ പ്രത്യേക ഇ മെയിലിലേക്കാണ് വിവരങ്ങള്‍ അയയ്ക്കേണ്ടത്. ഇമെയില്‍ സംബന്ധിച്ചും അയയ്ക്കേണ്ടതെങ്ങനെയെന്നും പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കും. ഇതനുസരിച്ചാകും തെളിവുകളും വിവരങ്ങളും കൈമാറേണ്ടത്.
കോടതി കൈമാറിയ 627 പേരുടെ പട്ടിക സംബന്ധിച്ചുള്ള അന്വേഷണം തുടങ്ങുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരുന്നുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചിനു മുന്‍പായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: