തിരുവനന്തപുരം: ബാര്‍ കേസില്‍ ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിയില്‍ ആശയകുഴപ്പം തുടരുന്നതായി എക്സൈസ് മന്ത്രി കെ.ബാബു.
കൂടുതല്‍ ബാറുകള്‍ ഫോര്‍സ്റ്റാറിന് അപേക്ഷിച്ചാല്‍ എന്തു ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബാര്‍ വിശയത്തെ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം സര്‍ക്കാരിന്റെ മദ്യനയം ഭാഗീകമായി അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് ബാറുടമകള്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി.
അപ്പീല്‍ ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷന് വെങ്കിട്ടരാമന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകും. ഹര്‍ജി ഉച്ചയ്ക്ക് 1.45ന് ഡിവിഷന് ബെഞ്ച് പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: