ന്യൂദല്‍ഹി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മുന്‍ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ രേഖാമൂലമാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
കേസില്‍ കേരളാ പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിച്ചതാണെന്ന് കേന്ദ്രം കത്തില്‍ പറഞ്ഞു.
കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിന് ആവശ്യമായ പുതിയ സംഭവ വികാസങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറേണ്ട സാഹചര്യമില്ലെന്നും പേഴ്സണല്‍ മന്ത്രാലയം മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: