ഹോം » ലോകം » 

മിസൈലാക്രമണം: പാക്കിസ്ഥാനില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടു

June 28, 2011

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തെക്കന്‍ വസിറിസ്ഥാനിലെ ഗോത്ര മേഖലയില്‍ യു.എസ് സൈന്യത്തിന്റെ ആളില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപത് ഭീകരര്‍ കൊല്ലപ്പെട്ടു.

രണ്ടു തവണയാണ് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയത്. ആദ്യ ആക്രമണം ഷവാല്‍ മേഖലയിലായിരുന്നു. ഒരു വാഹനത്തിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ എട്ടു ഭീകരര്‍ കൊല്ലപ്പെട്ടു.

മന്‍ടോയ് മേഖലയിലെ ഒളിത്താവളത്തെ ലക്ഷ്യമാക്കിയാണു രണ്ടാമത്തെ ആക്രമണം. ഇവിടെ 12 ഭീകരര്‍ കൊല്ലപ്പെട്ടു. നാലു മിസൈലുകളാണ് ഇവിടെ പ്രയോഗിച്ചത്. തീവ്രവാദി നേതാവ്‌ ആദംഖാന്റെ ഒളിസങ്കേതം ലക്ഷ്യമിട്ടാണ്‌ ആക്രമണമെന്ന്‌ സൂചനയുണ്ട്‌.

നാലുതവണ ഇതേ ലക്ഷ്യവുമായി യു.എസ്‌ ആക്രമണം നടത്തിയിരുന്നു. തെഹ്‌റിക്ക ഇ-താലിബാന്‍ പാകിസ്ഥാന്‍ മേധാവി ഹക്കിമുല്ല മെഹ്‌സൂദുമായി അടുത്ത ബന്ധമുള്ളയാളാണ്‌ ആദം ഖാന്‍

Related News from Archive
Editor's Pick