തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ധമമന്ത്രി കെഎം മാണി അഞ്ചി കോടി രൂപ ആവശ്യപ്പെട്ടതായി ബാര്‍ ഉടമ ബിജു രമേശ് പറഞ്ഞു.
ബാര്‍ തുറക്കാന്‍ ഒരു കോടി രൂപ മന്ത്രിക്ക് നല്കി. ബാര്‍ ഉടമ അസോസിയേഷന് നേരിട്ടാണ് പണം നല്‍കിയതെന്നും ബിജു രമേഷ് പറഞ്ഞു. ആരോപണം ഗൗരവമുള്ളതാണെന്ന് ടി. എന്‍. പ്രതാപന് എംഎല്‍എ പറഞ്ഞു.
ബാറുടമകളുടെ അസോസിയേഷന് നേതാക്കളും ആരോപണം ശരിവച്ചു രംഗത്ത് എത്തിയിട്ടുണ്ട്.
സിബിഐ വിഷയം അന്വേഷിക്കുമെങ്കില്‍ തെളിവ് നല്കുവാന് തയാറാണെന്നും ബിജു രമേശ് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: