തൃശൂര്‍: തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സില്‍ നടന്ന സംസ്ഥാന സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജേതാക്കളായി. 78 സ്വര്‍ണവും 60 വെള്ളിയും 61 വെങ്കലവും നേടി 686 പോയ്ന്റ് നേടിയാണ് തിരുവനനന്തപുരം ചാംപ്യന്‍ഷിപ്പില്‍ സമ്പൂര്‍ണ ആധിപത്യം നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 14 സ്വര്‍ണവും 15 വെള്ളിയും 13 വെങ്കലവും അടക്കം 157 പോയ്ന്റും മൂന്നാം സ്ഥാനത്തെത്തിയ തൃശൂര്‍ 11 സ്വര്‍ണവും 14 വെള്ളിയും 19 വെങ്കലവും അടക്കം 131 പോയിന്റും നേടി.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 പോയിന്റും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 118 പോയിന്റും ജൂനിയര്‍ ആണ്കുട്ടികളുടെപ വിഭാഗത്തില്‍ 102 പോയിന്റും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 138 പോയ്ന്റും സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 81 പോയിന്റും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 147 പോയിന്റുമാണ് തിരുവനന്തപുരം വാരിക്കൂട്ടിയത്. തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് വിഎച്ച്എസ്എസ് 223 പോയിന്റും നേടി സ്കൂളുകളില്‍ ഒന്നാമതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: