ഹോം » ലോകം » 

തോമസ്‌ സര്‍ജന്റിനും ക്രിസ്റ്റഫര്‍ സിംസിനും സാമ്പത്തിക നോബല്‍

October 10, 2011

സ്റ്റോക്ഖോം: സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കക്കാരായ തോമസ്‌ സര്‍ജന്റ്‌, ക്രിസ്റ്റഫര്‍ സിംസ്‌ എന്നിവര്‍ പങ്കിട്ടു. പലിശ നിരക്കിലുണ്ടാകുന്ന വര്‍ദ്ധനവ്‌ വളര്‍ച്ചാ നിരക്കിനെയും പണപ്പെരുപ്പ നിരക്കിനെയും എങ്ങനെ ബാധിക്കുന്നുവെന്ന കണ്ടെത്തലാണ്‌ ഇവരെ അവാര്‍ഡിനര്‍ഹരാക്കിയത്‌.

അന്തരാഷ്‌ട്ര തലത്തിലുള്ള സമ്പദ്‌വ്യവസ്ഥയെ വിലയിരുത്തുന്നതിന്‌ സര്‍ജന്റും സിംസും ചേര്‍ന്നും കണ്ടെത്തിയ വഴികള്‍ ഏറെ പ്രയോജനപ്രദമാണെന്നും നോബല്‍ സമ്മാന കമ്മിറ്റി വിലയിരുത്തി.

ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയിലെ പ്രൊഫസറാണ്‌ തോമസ്‌ സര്‍ജന്റ്‌, പ്രിന്‍സ്‌ടണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറാണ്‌ സിംസ്‌.

Related News from Archive
Editor's Pick