ആഗ്രഹങ്ങള്‍ ആത്മജ്ഞാനത്തിനു വിരുദ്ധമാണ്. ഒരു ആത്മജ്ഞാനിക്ക് ആഗ്രഹങ്ങള്‍ ഒന്നും ഉണ്ടാകാന്‍ പാടില്ല. വിശാലമായ ഈ പ്രപഞ്ചത്തില്‍ തന്റേതെന്ന് അവകാശപ്പെടാന്‍ ഒന്നും ഉണ്ടാകരുത്. എന്നാല്‍ ഇവിടെനിന്നും തന്നെ സ്വന്തമല്ലെന്നറിയുന്ന ഒരാള്‍ എങ്ങനെയാണ് എന്തെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുക.
ലോകധര്മ്മങ്ങള് പ്രപഞ്ച നിയമമനുസരിച്ച് നടന്നുകൊണ്ടിരിക്കുകയാണെന്ന് അറിയുന്ന ജ്ഞാനി ഒന്നിനെയും ആഗ്രഹിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. അഥവാ എന്തെങ്കിലും ആഗ്രഹം ഉണ്ടായാല്‍ത്തന്നെ അത് തെറ്റാണെന്ന് കരുതി കുറ്റപ്പെടുത്തുകയോ പരിതപിക്കുകയോ ചെയ്യുന്നില്ല. ധീരനായ ഒരാള്‍ എന്തുസംഭവിച്ചാലും ആത്മാരാമനായിത്തന്നെ വര്‍ത്തിക്കുന്നു. ഒരു ആത്മജ്ഞാനിയുടെ മനസ്സില്‍ എന്തെങ്കിലും സങ്കല്പം ഉണ്ടായാല്‍ അത്ഭുതമാണെന്നു പറയാം. ശരിയെന്നോ തെറ്റന്നോ വിധിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: