ഹോം » ലോകം » 

ഈജിപ്റ്റില്‍ മുസ്ലീം-ക്രൈസ്തവ കലാപം വ്യാപിക്കുന്നു

October 10, 2011

കീ്റോ: ക്രിസ്തുമത വിശ്വാസികളും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 24 പേര്‍ കൊല്ലപ്പെടുകയും കലാപം വ്യാപിക്കുകയും ചെയ്തതോടെ ജനങ്ങളോട്‌ ശാന്തരായിരിക്കാന്‍ ഈജിപ്റ്റ്‌ പ്രധാനമന്ത്രി എസ്സാം ഷറഫ്‌ അഭ്യര്‍ത്ഥിച്ചു. അഡ്വാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ആഴ്ച പള്ളിക്ക്‌ നേരെയുണ്ടായ ആക്രമണമാണ്‌ സംഭവത്തിന്‌ തുടക്കം കുറിച്ചത്‌. ഇരുപക്ഷത്തും മുസ്ലീങ്ങള്‍ ചേര്‍ന്നതോടെ ലഹളകള്‍ നിയന്ത്രണാതീതമാകുകയായിരുന്നു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള തര്‍ക്കം രാജ്യത്തിന്റെ സുരക്ഷക്ക്‌ ഭീഷണിയാവുമെന്ന്‌ പ്രധാനമന്ത്രി അറിയിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന്‌ പ്രദേശത്ത്‌ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചിട്ടുണ്ട്‌. കലാപബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഈജിപ്റ്റിന്റെ സന്തതികളാണെന്നും പരസ്പരം കലഹിക്കാതിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിരോധനാജ്ഞ പിന്‍വലിച്ചതോടെ തലസ്ഥാന നഗരമായ കീ്റോയില്‍ ജനജീവിതം സാധാരണ നിലയിലേക്ക്‌ തിരിച്ചുവന്നു. പത്രങ്ങളില്‍ ലഹളയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ കിടത്തിയിരുന്നതിന്റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു.
പ്രകടനക്കാര്‍ക്കുനേരെ സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍ രാജ്യത്തെ ടെലിവിഷന്‍ പ്രക്ഷേപണം ചെയ്തു. ഒരു കവചിത സൈനിക വാഹനം ജനക്കൂട്ടത്തിനിടയിലേക്ക്‌ കുതിക്കുന്നതിന്റെ ചിത്രം യുട്യൂബ്‌ പുറത്തുവിട്ടു. ലഹളകളില്‍ കൊല്ലപ്പെട്ടവരുടെ ശവസംസ്കാരം നടന്നു.
ഫെബ്രുവരിയില്‍ മുന്‍ പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിനെ പുറത്താക്കിയ ശേഷമുണ്ടായ ലഹളകള്‍ ജനങ്ങളും പട്ടാളവുമായുള്ള ബന്ധങ്ങള്‍ വഷളാക്കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന കോപ്ടിക്‌ ആശുപത്രിക്ക്‌ പുറത്ത്‌ വാഹനങ്ങള്‍ കത്തിച്ചതായി വാര്‍ത്താലേഖകര്‍ അറിയിച്ചു. ആക്രമണപരമ്പരതന്നെ ക്രിസ്ത്യാനികള്‍ക്കുനേരെയുണ്ടായിട്ടും ഭരണത്തിലുള്ള സൈനിക കൗണ്‍സില്‍ മൃദുസമീപനമാണ്‌ സ്വീകരിച്ചതെന്ന്‌ പലരും കുറ്റപ്പെടുത്തിയതായി വാര്‍ത്താലേഖകര്‍ അറിയിച്ചു.
ആയിരക്കണക്കിനാളുകള്‍ വടക്കന്‍ കീ്റോയിലെ ഷുബ്ര ജില്ലയില്‍ നിന്നും തുടങ്ങിയ പ്രകടനത്തില്‍ കൂടുതലും ക്രിസ്ത്യാനികളാണ്‌ ഉണ്ടായിരുന്നത്‌. ഈ പ്രകടനം മാസ്ചെറോ ചത്വരത്തിലാണ്‌ അവസാനിക്കേണ്ടിയിരുന്നത്‌. അസ്വാന്‍ പ്രവിശ്യയിലെ ഗവര്‍ണ്ണറെ പുറത്താക്കണമെന്നും ക്രിസ്തീയ വിരുദ്ധവികാരങ്ങളാണ്‌ സര്‍ക്കാര്‍ ഉടമയിലുള്ള ടെലിവിഷന്‍ പ്രചരിപ്പിക്കുന്നതെന്നും പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി. ഈ പ്രകടനക്കാര്‍ക്കുനേരെ സുരഷാ സൈന്യം വെടിവെക്കുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷി അറിയിച്ചു. എന്നാല്‍ സാധാരണ വേഷത്തിലുള്ള അക്രമികളാണ്‌ തങ്ങള്‍ക്കെതിരെ സുരക്ഷാഭടന്മാര്‍ക്ക്‌ മുമ്പ്‌ ആക്രമണം നടത്തിയതെന്ന്‌ പ്രകടനക്കാര്‍ പറഞ്ഞു. സ്റ്റേറ്റ്‌ ടെലിവിഷന്‍ കെട്ടിടത്തിന്‌ പുറത്ത്‌ തുടങ്ങിയ ലഹള പ്രകടനക്കാരുടെ കേന്ദ്രമായ താഹിര്‍ ചത്വരത്തിലേക്ക്‌ വ്യാപിക്കുകയും പ്രസിഡന്റ്‌ മുബാറക്കിന്റെ രാജിയില്‍ കലാശിക്കുകയുമായിരുന്നു. സുരക്ഷാഭടന്മാരില്‍ നിന്ന്‌ ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ പല മുസ്ലീങ്ങളും ശ്രമിച്ചതായി വാര്‍ത്താ ലേഖകര്‍ അറിയിച്ചു. മിലിട്ടറി കൗണ്‍സില്‍ വിശിഷ്യ അതിന്റെ ചെയര്‍മാന്‍ ഫീന്‍പ്‌ മാര്‍വിന്‍ മൊഹമ്മദ്‌ താത്വി രാജിവെക്കണമെന്ന്‌ പലരും ആവശ്യപ്പെട്ടു. സംഭവത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായും 212 പേര്‍ക്ക്‌ പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related News from Archive
Editor's Pick