ഹോം » പ്രാദേശികം » എറണാകുളം » 

വിശ്വകര്‍മ്മജരോടുള്ള അവഗണന തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം

October 10, 2011

ആലുവ: സാമൂഹിക, പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ യുവാക്കളും, മഹിളകളും സ്വയംപര്യാപ്തത നേടുവാന്‍ കരുത്താര്‍ജ്ജിക്കണമെന്ന്‌ വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്‌ ടി.യു. രാധാകൃഷ്ണന്‍ പറഞ്ഞു. വിഎസ്‌എസ്‌ സംസ്ഥാന മഹിള, യുവജന ജനറല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ വിശ്വകര്‍മ്മജരോടുള്ള അവഗണനയാണ്‌ പിന്തുടരുന്നത്‌. അവകാശങ്ങള്‍ നിഷേധിക്കുന്നത്‌ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി വിശ്വകര്‍മ്മജര്‍ മുന്നോട്ടുപോകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുരുകപ്പന്‍ ആചാരി അധ്യക്ഷത വഹിച്ചു.
മഹിളാ സംഘം ഭാരവാഹികളായി ശോഭ ചന്ദ്രശേഖരന്‍ ചങ്ങനാശ്ശേരി (പ്രസിഡന്റ്‌), വിജി പ്രഭാകരന്‍ മൂവാറ്റുപുഴ (ജനറല്‍ സെക്രട്ടറി), സിന്ധു കൃഷ്ണന്‍കുട്ടി പെരുമ്പാവൂര്‍ (ജോയിന്റ്‌ സെക്രട്ടറി), യുവജന ഭാരവാഹികളായി പി.ആര്‍. അരുണ്‍കുമാര്‍ പന്തളം (പ്രസിഡന്റ്‌), ജി. സതീഷ്കുമാര്‍ ചെങ്ങന്നൂര്‍ (ജനറല്‍ സെക്രട്ടറി), എ. അനൂപ്‌ കൊട്ടാരക്കര (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. എം.പി. രാധാകൃഷ്ണന്‍, എം.ആര്‍. മുരളി, അഡ്വ. യു.പി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick