ആശാന്‍ പുരസ്ക്കാരം രമേശന്‍ നായര്‍ക്ക്‌

Monday 10 October 2011 11:02 pm IST

ചെന്നൈ: ഈ വര്‍ഷത്തെ ആശാന്‍ പുരസ്ക്കാരത്തിന്‌ പ്രമുഖ കവിയും ഗാനരചയിതാവുമായ എസ്‌.രമേശന്‍ നായര്‍ അര്‍ഹനായി. പ്രശസ്തി പത്രവും 30,000 രൂപയുമാണ്‌ അവാര്‍ഡ്‌. ഡോ. ജി.പ്രഭു, ഡോ. വി.എം.ഗിരീഷ്‌, പി.കെ.എംപണിക്കര്‍ എന്നിവരടങ്ങുന്ന സമിതിയാണ്‌ അവാര്‍ഡ്‌ നിര്‍ണയിച്ചത്‌. കഴിഞ്ഞവര്‍ഷം കവി എ.അയ്യപ്പനാണ്‌ ചെന്നൈയിലെ ആശാന്‍ സ്മാരകസമിതി നല്‍കുന്ന ഈ പുരസ്ക്കാരം ലഭിച്ചത്‌.