ഹോം » പ്രാദേശികം » കോട്ടയം » 

ശബരിമല തീര്‍ത്ഥാടനം ദുരിതപൂര്‍ണ്ണമാക്കരുത്‌: അയ്യപ്പധര്‍മ്മ പരിഷത്ത്‌

October 10, 2011

കോട്ടയം: ശബരിമല തീര്‍ത്ഥാടനം ദുരിതപൂര്‍ണ്ണമാക്കരുതെന്ന്‌ ശബരിമല ശ്രീ അയ്യപ്പധര്‍മ്മ പരിഷത്ത്‌ ആവശ്യപ്പെട്ടു. ഒരു മണ്ഡലം മകരവിളക്കുകാലം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രമായി വന്നിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ഭക്തജനസൌകര്യങ്ങള്‍ പൂര്‍ണ്ണമാക്കണമെന്ന്‌ കെ.ആര്‍.അരവിന്ദാക്ഷണ്റ്റെ അദ്ധ്യക്ഷതയില്‍ കൂടിയ പരിഷത്തിണ്റ്റെ പൊതുയോഗം അഭ്യര്‍ത്ഥിച്ചു. തീര്‍ത്ഥാടന കാലത്ത്‌ ആവശ്യമായ സഞ്ചാരയോഗ്യമായ ശരണപാതകള്‍, ഭക്തര്‍ക്കു താമസസൌകര്യം, വഴികള്‍, ഭക്ഷണം, കുടിവെള്ളം മുതലായവ നല്‍കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പുതിയ ഭാരവാഹികളായി കെ.ആര്‍.അരവിന്ദാക്ഷന്‍(പ്രസിഡണ്റ്റ്‌), കെ.വേണുഗോപാല്‍(സെക്രട്ടറി), എം.ബി.സുകുമാരന്‍ നായര്‍(ട്രഷറര്‍), വി.എസ്‌.ചന്ദ്രശേഖരന്‍ നായര്‍, പി.ടി.സാജലാല്‍, ജി.കൃഷ്ണകുമാര്‍, സുരേഷ്‌ കൈപ്പട മുതലായവരെ തെരഞ്ഞെടുത്തു. തീര്‍ത്ഥാടന കാലത്ത്‌ നടത്തിവരാറുള്ള അന്നദാനം, സേവനകേന്ദ്രങ്ങള്‍ മുതലായവ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനും പൊതുയോഗം തീരുമാനിച്ചു.

Related News from Archive
Editor's Pick