ഹോം » വാര്‍ത്ത » പ്രാദേശികം » കോട്ടയം » 

കഞ്ചാവ്‌ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി

October 10, 2011

പാലാ: പാലാ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വില്‍പന നടത്തിയതുസംബന്ധിച്ച്‌ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നാലു മാസത്തിനുശേഷം പോലീസ്‌ പിടികൂടി. വള്ളിച്ചിറ തയ്യില്‍ സോമന്‍(58)ആണ്‌ പോലിസ്‌ പിടിയിലായത്‌. കൊട്ടാരമറ്റം ബസ്‌ ടെര്‍മിനലിനോടനുബന്ധിച്ചുള്ള കംഫര്‍ട്ട്‌ സ്റ്റേഷന്‍ കേന്ദ്രീകരിച്ച്‌ ഇയാള്‍ കഞ്ചാവ്‌ കച്ചവടം നടത്തി വരികയായിരുന്നു. ഇയാള്‍ക്ക്‌ കൈമാറാന്‍ കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി സുരേന്ദ്രന്‍ എന്നയാളെ കഴിഞ്ഞ മെയ്‌ ൨൮ന്‌ പോലീസ്‌ പിടികൂടിയിരുന്നു. അന്നുമുതല്‍ പോലീസിന്‌ പിടി കൊടുക്കാതെ മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. ഇടുക്കിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാള്‍ ഇന്നലെ രാവിലെ മുത്തോലി വഴി ബസ്സില്‍ യാത്ര ചെയ്യുന്ന വിവരം ടെലഫോണ്‍ സന്ദേശമായി ലഭിച്ചതിനെത്തുടര്‍ന്ന്‌ എസ്‌ഐ ജോയിമാത്യുവിണ്റ്റെ നേതൃത്വത്തില്‍ പോലീസ്‌ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick