ഹോം » വാര്‍ത്ത » 

കോഴിക്കോട് വെടിവയ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം – പിണറായി

October 11, 2011

കോഴിക്കോട്: കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജിന് മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അനിശ്ചിതകാല സമരം തുടങ്ങി. ഇന്നലെ നടന്ന അക്രമം സര്‍ക്കാരിന്റെ അറിവോടെയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് വെടിവയ്പ് നടത്തിയതെന്ന് കഴിഞ്ഞ ദിവസം അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ള വ്യക്തമാക്കിയിരുന്നു. എന്നാലിത് വാസ്തവവിരുദ്ധമാണെന്നും അങ്ങനെ ഒരു ഉത്തരവ് അദ്ദേഹത്തിന്റെ കയ്യില്‍ ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്. രാധാകൃഷ്ണ പിള്ളയെ സസ്‌പെന്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം.സ്വരാജ്, പി.ബിജു എം.പി, എസ്.എഫ്.ഐ നേതാക്കള്‍ തുടങ്ങിയവര്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നിര്‍മ്മല്‍ മാധവിനെ കോളേജില്‍ നിന്നും പുറത്താക്കും വരെ സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick