ഹോം » പൊതുവാര്‍ത്ത » 

ബാഗ്ദാദില്‍ സ്ഫോടന പരമ്പര; 10 മരണം

October 11, 2011

ബാഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബഗ്ദാദിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ പത്ത് പേര്‍ മരിച്ചു. 18 പേര്‍ക്കു പരുക്കേറ്റു. സൈന്യത്തിന്റെ പട്രോളിങ് സംഘങ്ങളെ ലക്ഷ്യമിട്ടാണ് സ്ഫോടനങ്ങള്‍ നടന്നത്. മൂന്നു സ്ഫോടനങ്ങളാണ് ഉണ്ടായത്.

ഷിയ കേന്ദ്രത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് ആദ്യം പൊട്ടിത്തെറിച്ചത്. പൊലീസ് പട്രോളിനെ ലക്ഷ്യമാക്കിയായിരുന്നു രണ്ടാം സ്ഫോടനം ഉണ്ടായത്. ആദ്യ സ്ഫോടനത്തില്‍പ്പെട്ടവരെ രക്ഷിക്കാനെത്തിയവര്‍ക്കു നേരെയായിരുന്നു മൂന്നാം സ്ഫോടനം.

മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. മൂന്നാമത്തെ സ്‌ഫോടനത്തില്‍ അഗ്‌നിശമന സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. മൊത്തം 19 പേര്‍ക്കാണ് ഈ സ്‌ഫോടനങ്ങളില്‍ പരിക്കേറ്റത്. യു.എസ്. സേന ഇറാക്കിലെ സുരക്ഷാ കാര്യങ്ങളുടെ ചുമതല ഇറാക്കി പോലീസിനെ ഏല്‍പിച്ച് മടങ്ങാനിരിക്കെയാണ് സ്‌ഫോടനപരമ്പര ഉണ്ടായത് എന്നതാണ് ശ്രദ്ധേയം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick