ഹോം » വാര്‍ത്ത » 

നിര്‍മ്മല്‍ മാധവിന്റെ പ്രവേശനം: ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുത്തു

October 11, 2011

തിരുവനന്തപുരം: കോഴിക്കോട്‌ വെസ്തില്‍ എഞ്ചിനിയറിംഗ്‌ കോളേജില്‍ നിര്‍മ്മല്‍ മാധവ്‌ എന്ന വിദ്യാര്‍ത്ഥിക്ക്‌ പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു. സര്‍ക്കാര്‍ ആഗ്രഹിക്കാത്ത കാര്യമാണ്‌ ഇന്നലെ കോഴിക്കോട്ടുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവിടുത്തെ സംഭവങ്ങള്‍ അങ്ങേയറ്റം രൂക്ഷമായിരുന്നു. പോലീസ്‌ വെടി വയ്ക്കാനുണ്ടായ സാഹചര്യത്തില്‍ ഖേദമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പരുക്കേറ്റ പോലീസുകാരനെ രക്ഷിക്കാനായിരുന്നു വെടിവച്ചത്. വെടിവയ്പ്പു സംബന്ധിച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ നല്‍കിയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വെടിവയ്പ്പിനെക്കുറിച്ചു ഡി.ജി.പിയോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നിര്‍മലിന്റെ കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിര്‍മല്‍ മാധവിന്റെ പ്രവേശനത്തിന്‍റെ പേരില്‍ വിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ കുറ്റപ്പെടുത്തേണ്ടതില്ല. നിര്‍മ്മലിന് പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പഠിപ്പിക്കും. അയാളെ ഒരു കോളേജിലും പഠിപ്പിക്കില്ലെന്ന നിലപാട് എസ്.എഫ്.ഐ തിരുത്തണം.

എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം സഹിക്കാനാകാതെ ആത്മഹത്യയ്ക്കു വരെ തുനിഞ്ഞ വിദ്യാര്‍ത്ഥിയാണ് നിര്‍മല്‍. ആത്മഹത്യക്കുറിപ്പു തന്റെ കൈയിലുണ്ട്. വേണമെങ്കില്‍ അതിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവിനും നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick