ഹോം » വാര്‍ത്ത » ഭാരതം » 

പ്രകോപനപരമായ പ്രസ്താവന: ചന്ദ്രശേഖര റാവുവിനെ അറസ്റ്റ് ചെയ്തു

October 11, 2011

ഹൈദരാബാദ്‌: പ്രകോപനപരമായ പ്രസംഗം നടത്തിയതിന് തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവ് കെ. ചന്ദ്രശേഖര റാവു ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. തെലുങ്കാന എംപ്ലോയിസ് ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി നേതാക്കളായ സ്വാമി ഗൗഡ്, വിത്തല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുളളവര്‍.

പ്രത്യേക സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ടു രാജി വയ്ക്കാന്‍ തയാറാവാത്ത മന്ത്രിമാരുടെയും എം.പിമാരുടെയും വീടുകള്‍ ആക്രമിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതിനാണ് റാവുവിനെതിരേ നടപടിയെടുത്തത്. സമരത്തില്‍ തെലുങ്കാനയിലെ പോലീസുകാരും പങ്കെടുക്കണമെന്നു പ്രസ്താവന നടത്തിയതിനാണ് വിത്തലിനെയും ഗൗഡിനെയും അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുമ്പായിരുന്നു ഇവരുടെ പ്രസ്താവന.

പ്രസ്താവനയെത്തുടര്‍ന്ന് മൂവര്‍ക്കുമെതിരെ കേസ് എടുക്കുകയും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ക്രമസമാധാന പാലനം തടസപ്പെടുത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി മുന്നറിയിപ്പു നല്‍കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick