ഹോം » ഭാരതം » 

ഹസാരെ പ്രഭാവം പ്രതിപക്ഷം ഉപയോഗപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ല – കെജ്‌രിവാള്‍

October 11, 2011

ഹിസാര്‍: ഹിസാര്‍ ഉപതെരഞ്ഞെടുപ്പില്‍ ഹസാരെ ടീം ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിക്ക്‌ വേണ്ടി പ്രചാരണം നടത്തുന്നില്ലെന്നും എന്നാല്‍ ഹസാരെയുടെ പ്രഭാവം ഏതെങ്കിലും തരത്തില്‍ പ്രതിപക്ഷത്തിന്‌ പ്രയോജനപ്പെടുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്നും അരവിന്ദ്‌ കെജ്‌രിവാള്‍ പറഞ്ഞു.

നിലവിലുള്ള വ്യവസ്ഥിതി മാറുന്നതിന്‌ വേണ്ടിയാണ്‌ തങ്ങള്‍ സമരം നടത്തുന്നത്‌. അതല്ലാതെ പ്രത്യേക പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥിക്കും വേണ്ടിയല്ല ഹസാരെയുടെ സമരം. ജന്‍ ലോക്‌പാല്‍ ബില്‍ പാസാക്കുമെന്ന്‌ പ്രഖ്യാപിക്കുകയാണെങ്കില്‍ അഴിമതിക്കെതിരെയുള്ള മുഴുവന്‍ പ്രചാരണപരിപാടികളും നിര്‍ത്തുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

പ്രസിഡന്റാകാനുള്ള മോഹം ഹസാരെയ്ക്കുണ്ടെന്ന പ്രചരണങ്ങള്‍ ശുദ്ധ അബദ്ധമാണെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. നേരത്തെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന്‌ പരാജയപ്പെട്ട കോണ്‍ഗ്രസിനെതിരെ വോട്ടു ചെയ്യണമെന്ന്‌ കിരണ്‍ ബേഡിയും മനിഷ്‌ സിസോഡിയയുമുള്‍പ്പെടെ ഹസാരെ സംഘം ഹിസാറില്‍ ജനങ്ങളോട്‌ ആവശ്യപ്പെട്ടിരുന്നു

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick