ഹോം » വാര്‍ത്ത » ലോകം » 

ഉക്രെയ്ന്‍ മുന്‍ പ്രധാനമന്ത്രിക്ക് ഏഴ് വര്‍ഷം തടവ്

October 11, 2011

കീവ്: ഉക്രെയ്ന്‍ മുന്‍ പ്രധാനമന്ത്രി യുലിയ റ്റിമൊഷെങ്കൊയ്ക്ക് ഏഴുവര്‍ഷം തടവിനും 186 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാനും വിധി. 2009ല്‍ റഷ്യയുമായി ഉണ്ടാക്കിയ പ്രകൃതി വാതക കരാറില്‍ അഴിമതി നടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ.

എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് റ്റിമൊഷെങ്കൊ പറഞ്ഞു. വിധിക്കെതിരേ അവസാന ശ്വാസം വരെ പോരാടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നടപടിയെ റഷ്യയും യൂറോപ്യന്‍ യൂണിയനും അപലപിച്ചു. വിധി പ്രഖ്യാപിച്ചയുടന്‍ കോടതിക്കു പുറത്തു സംഘര്‍ഷമുണ്ടായി.

സംഘര്‍ഷക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick