വൈക്കം: അഷ്മി ഉത്സവത്തിന്റെ ഭാഗമായുള്ള കൊടിക്കയര്‍ സമര്‍പ്പണം അവകാശികളായ ഉന്റശ്ശേരി കുടുംബക്കാര് 16ന് ക്ഷേത്രനടയില്‍ സമര്‍പ്പിക്കും. അഷ്ടമി ഉത്സവത്തിനും ഉദയപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനുമുള്ള കൊടിക്കയര്‍ സമര്‍പ്പിക്കാനുള്ള അവകാശം ഉന്റശ്ശേരി കുടുംബത്തിനാണ്. അഷ്ടമി ഉത്സവത്തിന് ഡിസംബര്‍ 3നും കാര്‍ത്തിക ഉത്സവത്തിന് ഈമാസം 27നുമാണ് കൊടിയേറ്റ്. 41 ദിവസത്തെ വ്രതം നോക്കി പട്ടും കയറും ചേര്‍ത്താണ് കുടുംബാംഗങ്ങള്‍ കൊടിക്കയ് നിര്‍മ്മിക്കുന്നത്. പതിറ്റാണ്ടുകളായ ആചാരമാണിത്. കുടുബത്തിലെ ഇപ്പോഴത്തെ കാരണവര്‍ കാര്‍ത്തികേയനാണ് കൊടിക്കയര്‍ സമര്‍പ്പിക്കുന്നത്. ഭരദേവതയായ പോളശേരി ക്ഷേത്രത്തില്‍ പൂജ നടത്തിയശേഷം കുരുത്തോലയില്‍ പൊതിഞ്ഞ് തലയില്‍ ചുമന്ന് ഓലക്കുട ചൂടി താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കൊടിക്കയര്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: