ഹോം » കേരളം » 

ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

June 28, 2011

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് മൂന്നര ലക്ഷം രൂപ ഫീസ് വാങ്ങാന്‍ മാനേജുമെന്റുകള്‍ക്ക് അനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ അപ്പീ‍ല്‍ നല്‍കിയ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയെ ഹൈക്കോടതി ഇന്നും വിമര്‍ശിച്ചു.

ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി കോടതിയെ സമീപിച്ചതിന്റെ ധാര്‍മ്മികതയെ ഹൈക്കോടതി ചോദ്യം ചെയ്തു. മുഹമ്മദ് കമ്മിറ്റിയുടെ നിഷ്പക്ഷതയെക്കുറിച്ച് സംശയം ജനിപ്പിക്കാന്‍ ഇത്തരം നടപടികള്‍ കാരണമാവില്ലേയെന്ന് കോടതി ചോദിച്ചു.

സ്വന്തം ഉത്തരവുകളെ ന്യായീകരിക്കാന്‍ ഇത്തരം സമിതികള്‍ക്ക് കോടതിയെ സമീപിക്കാന്‍ അധികാരമുണ്ടോയെന്ന നിയമ പ്രശ്നത്തില്‍ തീരുമാനം എടുക്കേണ്ടതുണ്ടെന്നും  വ്യക്തമാക്കിയ ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.

Related News from Archive
Editor's Pick