ബാലസോര്‍: ഭാരതത്തിന്റെ ഭൂതല മിസൈലായ അഗ്നി രണ്ട് വിജയകരമായി വിക്ഷേപണം നടത്തി. ഒഡിഷ തീരത്തെ ഭദ്രജിക് ജില്ലയിലെ സൈനിക ആസ്താനമായ വില്ലേഴ്സ് ദ്വീപില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയായിരുന്നു വിക്ഷേപണം.
ഇരുനൂറു മീറ്റര്‍ നീളമുള്ള ബാലിസ്റ്റിക് മിസൈലിന് 17 ടണ്‍ ഭാരമാണുള്ളത്. ആയിരം കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. അഗ്നി പരന്പരയിലെ രണ്ടാമത്തെ മിസൈലാണിത്. അഗ്നി കന് 700 കിലോമീറ്റര്‍ ദൂരപരിധിയും അഗ്നി കകകന് 3000 കിലോമീറ്ററും അഗ്നി രണ്ട് 4000 കിലോമീറ്ററുമാണ് ദൂരപരിധി. അഗ്നി രണ്ടിന് 5000 കിലോമീറ്റര്‍ വരെ കടന്നുകയറി ആക്രമണം നടത്താന്‍ കഴിയും.
അഗ്നി മിസൈല്‍ ഇതിനോടകം തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ്. ഇന്ന് നടന്നത് പതിവ് പരീക്ഷണം മാത്രമാണെന്നും ഡി.ആര്.ഡി.ഒ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: