ഹോം » പ്രാദേശികം » എറണാകുളം » 

ബിജെപി ചേരാനല്ലൂര്‍ പഞ്ചായത്ത്‌ നേതൃയോഗം നടന്നു

October 11, 2011

കൊച്ചി: ബിജെപി ചേരാനല്ലൂര്‍ പഞ്ചായത്ത്‌ നേതൃയോഗം നടന്നു. നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌.സുരേഷ്‌ കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ എ.പി.ശെല്‍വരാജ്‌ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എം.എല്‍.സുരേഷ്‌ കുമാര്‍, സെക്രട്ടറി പി.ജി.മനോജ്‌ കുമാര്‍, പട്ടികജാതിമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.ബി.മുരളി, പഞ്ചായത്ത്‌ കമ്മറ്റി വൈസ്‌ പ്രസിഡന്റ്‌ വി.ജി.വേണുഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംശുദ്ധ രാഷ്ട്രീയം, സത്ഭരണം എന്നീ മുദ്രാവാക്യവുമായി എല്‍.കെ.അദ്വാനി നയിക്കുന്ന ജനചേതനായാത്ര 29 ന്‌ വൈകിട്ട്‌ 6 ന്‌ എറണാകുളം മറൈന്‍ഡ്രൈവില്‍ എത്തിച്ചേരും. യാത്രയില്‍ ചേരാനല്ലൂര്‍ പഞ്ചായത്തില്‍നിന്നും നൂറുകണക്കിന്‌ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനും ബൂത്ത്‌ തലത്തില്‍ നല്ലപ്രചരണം നല്‍കുന്നതിനും തീരുമാനിച്ചു.

Related News from Archive
Editor's Pick