സ്കൂട്ടര്‍യാത്രികനുമേല്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു

Tuesday 11 October 2011 11:18 pm IST

പാമ്പാടി: സ്കൂട്ടര്‍ യാത്രക്കാരണ്റ്റെ മേല്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു. എന്നാല്‍ ഉടന്‍തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം ൫.൩൦ന്‌ പാമ്പാടി താലൂക്കാശുപത്രിക്കു സമീപമാണ്‌ സംഭവം നടന്നത്‌. ഉടന്‍തന്നെ ഇലക്ട്രിസിറ്റി ജീവനക്കാര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ക്കുശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.