ഹോം » വാര്‍ത്ത » 

മേഘ ട്രോപിക്‌സ്‌ വിക്ഷേപണം വിജയകരം

October 12, 2011

ശ്രീഹരിക്കോട്ട: ഇന്ത്യയും ഫ്രാന്‍സും സംയുക്‌തമായി നിര്‍മ്മിച്ച ഉപഗ്രഹമായ ‘മേഘ ട്രോപ്പിക്‌സ്‌’ ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ വിജയകരമായി വിക്ഷേപിച്ചു. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായക ചുവട്‌ വയ്‌പാകുമെന്ന്‌ കരുതപ്പെടുന്ന ഉപഗ്രഹമാണിത്‌.

ലക്‌സംബര്‍ഗില്‍ നിന്നുള്ള വെസല്‍സാറ്റ്‌, എസ്‌.ആര്‍.എം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച എസ്‌.ആര്‍.എം സാറ്റ്‌, കാണ്‍പുര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥഥികള്‍ നിര്‍മിച്ച ‘ജുഗ്നു’ എന്നീ ഉപഗ്രഹങ്ങളും പി.എസ്‌.എല്‍.വി ഭ്രമണപഥത്തിലെത്തിച്ചു.

അന്തരീക്ഷത്തിലെ താപ, മര്‍ദ വ്യത്യാസങ്ങളും ജലസാന്ദ്രതയുമാണ് മേഘ ട്രോപ്പിക്‌സിന്റെ മുഖ്യ പഠനവിഷയം. ഹരിതഗൃഹ വാതകങ്ങളെ കുറിച്ച്‌ എസ്‌.ആര്‍.എം സാറ്റും പ്രകൃതി ദുരന്തങ്ങളെ കുറിച്ചു ജുഗ്നുവും പഠിക്കും. കപ്പലുകള്‍ പുറപ്പെടുവിക്കുന്ന സിഗ്നലുകള്‍ പിടിച്ചെടുക്കുകയും ഗതി നിയന്ത്രിക്കുകയും ചെയ്യുകയാണു വെസല്‍സാറ്റിന്റെ ലക്ഷ്യം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick