ഹോം » പൊതുവാര്‍ത്ത » 

2 ജി: ചിദംബരത്തെ പ്രതിയാക്കാത്തതില്‍ പ്രസ്താവന നടത്താന്‍ സുബ്രഹ്മണ്യം സ്വാമി അനുമതി തേടി

October 12, 2011

ന്യൂദല്‍ഹി : ടൂ ജി സ്‌പെക്‌ട്രം കേസുമായി ബന്ധപ്പെട്ട്‌ അന്ന്‌ ധനമന്ത്രിയായിരുന്ന ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരത്തെ പ്രതിയാക്കാത്തതിന്‌ പിന്നിലെ കാരണം വ്യക്തമാക്കാന്‍ തന്നെ അനുവദിക്കണമെന്ന്‌ ജനതാപാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ ആവശ്യപ്പെട്ടു.

സ്‌പെക്‌ട്രം കേസില്‍ ചിദംബരത്തിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച്‌ പ്രസ്‌താവന നടത്താന്‍ തന്നെ അനുവദിക്കണമെന്നാണ്‌ സ്വാമിയുടെ അഭ്യര്‍ത്ഥന.

പ്രത്യേക സി.ബി.ഐ കോടതിയിലാണ് സുബ്രഹ്മണ്യം സ്വാമി ഇക്കാര്യം ആവശ്യപ്പെട്ടത്. ആവശ്യം പരിഗണിക്കുന്നതു ജഡ്ജി ഒ.പി. സെയ്നി 24ലേക്കു മാറ്റി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick