നമ്മുടെ ജീവിതത്തിലെ പ്രധാനമായതും അപ്രധാനമായതുമായ കാര്യങ്ങളെക്കുറിച്ചു നാം മനസ്സിലാക്കണം. എന്നാല്‍ അധികംപേരും ഈ വേര്‍തിരിവു കാണുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഉദാഹരണമായി ഒരു പ്രധാന പരീക്ഷ എഴുതാനുണ്ടെന്നു കരുതുക. ഒപ്പം നമ്മുടെ വീടിന്റെ ജനാലയില്‍ പെയിന്റടിക്കേണ്ട ആവശ്യവുമുണ്ട്. നിങ്ങള്‍ പരീക്ഷയ്ക്കു പഠിക്കാതെ ജനാലയില്‍ പെയിന്റടിക്കാന്‍ പോയാല്‍ എങ്ങനെയുണ്ടാകും. അതുപോലെ, ജീവിതത്തിന്റെ ഉയര്‍ന്ന തലങ്ങളിലെത്തിച്ചേരാന് സ്വയം നേട്ടങ്ങളുണ്ടാക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാലും പലപ്പോഴും നാം രാഗദേ്വഷങ്ങളില്പ്പെട്ടുപോവുകയാണ് ചെയ്യുന്നത്. എല്ലാവരും എല്ലാകാര്യങ്ങളും ശരിയായി ചെയ്യുകയും എല്ലാവരുടെയും നിങ്ങളോടുള്ള പെരുമാറ്റം നല്ലതും കുറ്റമറ്റതുമായിരിക്കുകയും ചെയ്യുന്ന ഒരു ലോകം നിങ്ങള്‍ക്ക് സങ്കല്പിക്കാമോ?
ആരുടെയെങ്കിലും പെരുമാറ്റം മോശമാകുമ്പോള്‍ നിങ്ങള്‍ സ്വയം അസ്വസ്ഥനാകുന്നതുകൊണ്ട് എന്താണ് പ്രയോജനം. ഈ ജീവിതം ഒരിക്കലും പൂര്‍ണമായും അവസാനിക്കുന്നില്ല. പല പല ജന്മങ്ങളിലും വീണ്ടും വീണ്ടും നിങ്ങള്‍ ഇവിടെ വന്നേ പറ്റൂ. ഓരോ ജീവിതയാത്രയിലും മുമ്പോട്ടു കുതിക്കൂ. മുന്നോട്ടുതന്നെ പോവുക. ബുദ്ധിയുള്ള ഒരാള്‍ എപ്പോഴും നാളേക്കുവേണ്ടിയുള്ള കാര്യങ്ങള്‍ തയ്യാറാക്കുന്നു. അതുപോലെ നിങ്ങള്‍ യഥാര്‍ത്ഥ ബുദ്ധിമാനാണെങ്കില്‍ ഈ ക്ഷണത്തില്‍ ജീവിച്ചുകൊണ്ട് അടുത്ത ജന്മത്തിനുവേണ്ടിപോലും പദ്ധതികള്‍ തയ്യാറാക്കേണ്ടതാണ്.
നിങ്ങള്‍ എപ്പോള്‍, എവിടെ, എങ്ങനെ, എന്തായി ജനിക്കണമെന്നും നിങ്ങള്‍ക്ക് എന്തൊക്കെയാണ് വേണ്ടത് എന്നും ഒരു സങ്കല്‍പ്പമുണ്ടാക്കി അതൊക്കെ ചോദിക്കുക, അതില്‍ എത്രത്തോളം അനുവദിച്ചുകിട്ടുമെന്ന് വെറുതേയിരുന്നു കാണുക.
‘വീണ്ടും വീണ്ടും ഇവിടെവരേണ്ട ആവശ്യമുണ്ടോ?
ഉണ്ട്. ഒന്നുകില്‍ സന്തോഷത്തോടെ അല്ലെങ്കില്‍ നിര്‍ബന്ധത്തിന് വഴങ്ങി. എങ്ങനെ വേണമെന്നത് നിങ്ങള്‍ തന്നെ തീരുമാനിക്കൂ.
ഗുരുജി, ഇപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാ സുഖസൗകര്യങ്ങളുമുണ്ട്. പണം, കുട്ടികള്‍, വീട് എല്ലാം. എന്നാല്‍ കുടുംബത്തില്‍ സമാധാനമില്ല. എന്തുചെയ്യണം?
ഇവിടെ ഈ ആശ്രമത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടോ?
ഉണ്ട്. തീര്‍ച്ചയായും. എങ്കില്‍ നിങ്ങളുടെ വീട്ടിലെ എല്ലാവരോടും ഈ കോഴ്സ് ചെയ്യാന്‍ പറയൂ. എല്ലാവരും ഈ അറിവിലേക്ക് വരട്ടെ. അപ്പോള്‍ സമാധാനമുണ്ടാകും.
പണക്കാരനാണെങ്കിലും പാവപ്പെട്ടവരാണെങ്കിലും സമാധാനം കൂടിയേ തീരൂ. നിങ്ങള്‍ക്ക് എന്തെങ്കിലും ഒന്നുമാത്രം. അല്ലെങ്കില്‍ എല്ലാം മുഴുവനായും ഉണ്ടായിരിക്കുക. അസാദ്ധ്യമാണ്. പക്ഷേ, ശാന്തിയും സമാധാനവും വളരെ ആവശ്യമുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: