ഹോം » ലോകം » 

അഫ്ഗാനില്‍ സ്ഫോടനം ; 7 മരണം

October 12, 2011

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ് പൊലീസുകാരും ഒരു ഗോത്രവര്‍ഗ നേതാവും കൊല്ലപ്പെട്ടു. കാണ്ഡഹാര്‍ പ്രവിശ്യയിലെ സഹാരി ജില്ലയിലാണ് സംഭവം. ഗോത്രവര്‍ഗ നേതാവിന് അകമ്പടി പോകുകയായിരുന്നു പൊലീസുകാര്‍.

അബ്ദുള്ള വാലി ഖാനാണു കൊല്ലപ്പെട്ട നേതാവ്. ഇദ്ദേഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പോലീസ് അറിയിച്ചു. ജില്ലാ വികസന കൗണ്‍സില്‍ അംഗം കൂടിയാണ് വാലി ഖാന്‍.

Related News from Archive
Editor's Pick