ഹോം » പൊതുവാര്‍ത്ത » 

കോണ്‍ഗ്രസ്‌ ഏകപക്ഷീയമായി പെരുമാറുന്നു: എം.വി.ആര്‍

October 12, 2011

കണ്ണൂ‍ര്‍: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സി.എം.പി ജനറല്‍ സെക്രട്ടറി എം.വി.രാഘവന്‍ രംഗത്ത്‌. കോര്‍പ്പറേഷനുകളും ബോര്‍ഡുകളും കോണ്‍ഗ്രസ്‌ ഏകപക്ഷീയമായി വിഭജിച്ചുവെന്ന്‌ രാഘവന്‍ കുറ്റപ്പെടുത്തി. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രണ്ട്‌ ഗ്രൂപ്പുകാരെപോലെയാണ്‌ പെരുമാറുന്നതെന്നും എം.വി.രാഘവന്‍ പറഞ്ഞു.

യു.ഡി.എഫില്‍ തുടരണമോയെന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും എം.വി.ആര്‍ പറഞ്ഞു. കൂത്തുപറമ്പിലേക്ക്‌ പോകാന്‍ കെ സുധാകരന്‍ തന്നോട്‌ ആവശ്യപ്പെട്ടിട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂത്തുപറമ്പ്‌ വെടിവയ്‌പ്‌ നടന്ന ദിവസം അവിടേക്ക്‌ പോകരുതെന്ന്‌ കണ്ണൂരിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പലവട്ടം എം.വി രാഘവനോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു എന്നും പക്ഷേ സുധാകരന്‍ ഇടപെട്ട്‌ രാഘവനെ കൂത്തുപറമ്പിലേക്ക്‌ വിടുകയായിരുന്നു എന്നും ഡി.സി.സി പ്രസിഡന്റായിരുന്ന പി.രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.

ബോര്‍ഡ് കോര്‍പ്പറേഷനുകള്‍ വിഭജിക്കുമ്പോള്‍ അഞ്ച് അധ്യക്ഷ സ്ഥാനം കിട്ടണമെന്ന് ആവശ്യപ്പെട്ട് കെ.ആര്‍ ഗൌരിയമ്മയും രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ ലഭിച്ച സ്ഥാനങ്ങള്‍ ഇത്തവണയും ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അധ്യക്ഷ സ്ഥാനങ്ങള്‍ നിശ്ചയിക്കാന്‍ വൈകുന്നത് യു.ഡി.എഫ് ഭരണത്തിന് മങ്ങല്‍ ഏല്‍പ്പിച്ചുവെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.

അതേസമയം കോര്‍പ്പറേഷന്‍, ബോര്‍ഡ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളിലും ഗ്രൂപ്പ് തര്‍ക്കം മുറുകുകയാണ്.

Related News from Archive
Editor's Pick