പോലീസില്‍ അഴിച്ചുപണി

Thursday 16 June 2011 2:46 pm IST

തിരുവനന്തപുരം: ആറ്‌ ജില്ലാ കളക്ടര്‍മാരെ സ്ഥലം മാറ്റി ഭരണത്തില്‍ അഴിച്ചുപണി നടത്തിയതിന്‌ പിന്നാലെ സര്‍ക്കാര്‍ പോലീസ്‌ വകുപ്പിലും അഴിച്ചുപണി നടത്തി. പന്ത്രണ്ട്‌ എസ്‌.പിമാരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ എസ്‌.പിമാരെയാണ്‌ മാറ്റിയത്‌. തൃശൂര്‍ സിറ്റി, മലപ്പുറം, എറണാകുളം സിറ്റി, ഇടുക്കി എന്നിവിടങ്ങളിലെ എസ്‌.പിമാര്‍ക്ക്‌ മാറ്റമില്ല. തിരുവനന്തപുരം റൂറല്‍ എസ്‌.പിയായി എ. അക്ബറിനെയാണ്‌ നിയമിച്ചിരിക്കുന്നത്‌. ആലപ്പുഴ-സി.എച്ച്‌. നാഗരാജു, കൊല്ലം സിറ്റി-പി.ജെ.ജോസ്‌, കൊല്ലം റൂറല്‍-പി.പ്രകാശ്‌, എറണാകുളം റൂറല്‍-ദിനേശ്‌, തൃശൂര്‍ റൂറല്‍-പദ്‌മനാഭന്‍, കാസര്‍കോഡ്‌- ശ്രീശുകന്‍, കണ്ണൂര്‍- അനൂപ്‌ കുരുവിള ജോണ്‍, പാലക്കാട്‌-ദേബാശിഷ്‌ ബെഹ്റ, കോട്ടയം-രാജഗോപാല്‍, കോഴിക്കോട്‌ സ്‌പര്‍ജന്‍കുമാര്‍, വയനാട്‌- ജയന്ത്‌ എന്നിവരാണ്‌ പുതിയ എസ്‌.പിമാര്‍.