ഹോം » പ്രാദേശികം » കണ്ണൂര്‍ » 

മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം: യുവമോര്‍ച്ച

October 12, 2011

കണ്ണൂറ്‍: കോഴിക്കോട്‌ നടന്ന പോലീസ്‌ വെടിവെപ്പിണ്റ്റെ പേര്‌ പറഞ്ഞ്‌ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കുകയും നഗരത്തില്‍ അഴിഞ്ഞാടുകയും ചെയ്ത എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ യുവമോര്‍ച്ച ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെയുള്ള അക്രമത്തില്‍ യോഗം പ്രതിഷേധിച്ചു. ബിജു ഏളക്കുഴി അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി പി.രാഘവന്‍, ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌, യു.ടി.ജയന്തന്‍, പി.എ.റിതേഷ്‌, എം.രത്നാകരന്‍, സി.സുദര്‍ശന്‍, ഒ.പി.ജിതേഷ്‌ എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick