ഹോം » വാര്‍ത്ത » ലോകം » 

ഹഖാനി ഭീകരരുമായി ചര്‍ച്ചയാവാമെന്ന്‌ യുഎസ്‌

October 12, 2011

വാഷിംഗ്ടണ്‍: ഹഖാനി ശൃംഖലയടക്കമുള്ള ഭീകരസംഘടനകളുമായി ചര്‍ച്ച തുടരാന്‍ തയ്യാറാണെന്ന്‌ അമേരിക്ക. അമേരിക്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക്‌ മുഖ്യഭീഷണികളായ ഭീകര സംഘടനകളുമായി സമാധാന ചെര്‍ച്ചയാവാമെന്നാണ്‌ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അഭിപ്രായപ്പെട്ടത്‌.
കാബൂളിലെ യുഎസ്‌ എംബസി ആക്രമണമടക്കമുള്ള സംഭവങ്ങള്‍ക്ക്‌ കാരണക്കാരായ ഹഖാനി ശൃംഘലയെ നിയന്ത്രിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അമേരിക്കയും, പാക്കിസ്ഥാനും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ്‌ ഹിലരിയുടെ പുതിയ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്ക്‌ നേരെ അമേരിക്ക വാതില്‍ കൊട്ടിയടക്കില്ലെന്നും ഏതു സംഘടനയുമായും സമവായ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നുമാണ്‌ അമേരിക്കയുടെ പുതിയ നിലപാട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick