ഹോം » വാര്‍ത്ത » പ്രാദേശികം » കോട്ടയം » 

വെള്ളൂരില്‍ മഞ്ഞപ്പിത്തം പടരുന്നു; 15 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു

October 12, 2011

മണര്‍കാട്‌: പാമ്പാടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മഞ്ഞപ്പിത്തം പടരുന്നു. വെള്ളൂറ്‍ വടക്കുംഭാഗത്താണ്‌ അപകടകരമാംവിധം മഞ്ഞപ്പിത്തം വ്യാപിക്കുന്നത്‌. ഇതുവരെ പ്രദേശവാസികളില്‍ പതിനഞ്ചോളം പേര്‍ക്ക്‌ മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചിട്ടുണ്ട്‌. നിരവധി ആളുകള്‍ക്ക്‌ രോഗലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചിട്ടും യാതൊരു മുന്‍കരുതല്‍ നടപടികളും ആരോഗ്യവകുപ്പധികൃതര്‍ സ്വീകരിച്ചിട്ടില്ല. പ്രദേശത്ത്‌ മാലിന്യപ്രശ്നങ്ങള്‍ രൂക്ഷമായിട്ടും ഇവ പരിഹരിക്കുന്നതിന്‌ ഗ്രാമപഞ്ചായത്തധികൃതര്‍ തയ്യാറായിരുന്നില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. പ്രദേശത്തെ കുടിവെള്ള ശ്രോതസുകള്‍ മലിനപ്പെട്ടതാണ്‌ മഞ്ഞപ്പിത്തം വ്യാപിക്കാന്‍ കാരണമെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഗുരുതരമായ സ്ഥിതി വിശേഷമാണ്‌ പ്രദേശത്ത്‌ സംജാതമായിരിക്കുന്നതെന്ന്‌ വെള്ളൂറ്‍ പഴശ്ശിരാജാ റെസിഡണ്റ്റ്സ്‌ അസോസിയേഷന്‍ രക്ഷാധികാരി കെ.എന്‍.സജികുമാറും പ്രസിഡണ്റ്റ്‌ ബാബു കുര്യനും പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick